¡Sorpréndeme!

Vijay Sethupathy | ശബരിമല വിഷയത്തിൽ പിണറായി വിജയൻറെ നിലപാടുകൾ ശരിയാണെന്ന് വിജയ് സേതുപതി

2019-02-03 4 Dailymotion

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ നിലപാടുകൾ ശരിയാണെന്ന് തമിഴ് നടൻ വിജയ് സേതുപതി പറഞ്ഞു.താൻ പിണറായി വിജയൻറെ കടുത്ത ആരാധകനാണെന്നും ശബരിമല വിഷയം പോലുള്ളവ അദ്ദേഹം കൈകാര്യം ചെയ്ത രീതിയാണ് തന്നെ ആകർഷിച്ചതെന്നും വിജയസേതുപതി പറഞ്ഞു.പിണറായി വിജയന് ഏതുവിഷയവും പക്വതയോടെ കൈകാര്യം ചെയ്യാനറിയാം. ഗജ ചുഴലിക്കാറ്റ് അടിച്ചപ്പോൾ മുഖ്യമന്ത്രി 10 കോടി രൂപയാണ് തമിഴ്നാടിന് നൽകാൻ തയ്യാറായതെന്നും ആ നന്ദി എപ്പോഴുമുണ്ടെന്നും സേതുപതി കൂട്ടിച്ചേർത്തു. ശബരിമല വിഷയത്തിൽ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി എന്ന് പറഞ്ഞ വിജയസേതുപതി സ്ത്രീകൾ എങ്ങനെ അശുദ്ധരാകുമെന്നും ചോദിച്ചു.ഡബ്ല്യുസിസി പോലുള്ള സംഘടനകൾ തമിഴകത്തും രൂപം കൊള്ളണം എന്നും അത് ആരു തടഞ്ഞാലും സംഭവിക്കുമെന്നും സേതുപതി വ്യക്തമാക്കി.